Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shashi Tharoor

Thrissur

യു​ഡി​എ​ഫ് വോ​ട്ടു തേ​ടു​ന്ന​ത് ഭാ​വികേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്താ​ൻ: ശ​ശി ത​രൂ​ർ

മ​തി​ല​കം: ഭാ​വികേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​മാ​യാ​ണ് യു​ഡി​എ​ഫ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​തേ​ടു​ന്ന​തെ​ന്ന് എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം ശ​ശി ത​രൂ​ർ എം​പി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക​യ്പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ത്ഥി ടി.​എം. നാ​സ​റി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​വാ​ക്ക​ളു​ടെ ഭാ​വി​യെ​പ്പ​റ്റി ചി​ന്തി​ക്കു​ന്ന യു​ഡി​എ​ഫ് നി​ര​വ​ധി വി​ക​സ​ന​പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ കൊ​ണ്ടുവ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ച​ങ്ങാ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​മ​തി​ല​ക​ത്ത് സ​മാ​പി​ച്ചു.

സ്ഥാ​നാ​ർ​ഥി ടി.​എം. നാ​സ​ർ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​സ് വ​ള​ളൂ​ർ, എം.​കെ. അ​ബ്ദു​ൾ സ​ലാം, സി.​എ​സ്. ര​വീ​ന്ദ്ര​ൻ, ശോ​ഭ സു​ബി​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ, എ​സ്.​എ. സി​ദ്ധി​ഖ്, സു​നി​ൽ മേ​നോ​ൻ, പി.​ബി. മൊ​യ്തു തു​ട​ങ്ങി​യ​വ​ർ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up